ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം ചെയ്തു
text_fieldsഅജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
അജ്മാൻ: അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ആറാമത് പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം എമിറേറ്റ്സ് സിറ്റി മാളിൽ നടന്ന ചടങ്ങിൽ മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ്, നൗഫൽ തങ്ങൾ, അജ്മാൻ കെ.എം.സി.സി സംസ്ഥാന ട്രഷർ ഇസ്മായിൽ, അജ്മാൻ കെ.എം.സി.സി മലപ്പുറം ജില്ല നേതാക്കളായ നാസർ കൊട്ടാരത്തിൽ, മുസ്തഫ വേങ്ങര, സൈനുൽ ആബിദ്, ബെൻഷാദ്, റഷീദ് അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ, അജ്മാൻ കെ.എം.സി.സി നാദാപുരം പ്രസിഡന്റ് റസാഖ്, അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം ട്രഷർ നാസർ അങ്ങാടിപ്പുറം, സെക്രട്ടറിമാരായ കമറു, നൗഫൽ, നിസാർ തുടങ്ങിയവർ പങ്കെടുത്തു.

