ഫോസ ദുബൈ ഭാരവാഹികൾ
text_fieldsമലയിൽ മുഹമ്മദലി (പ്രസി.), ജലീൽ മഷ്ഹൂർ (ജന.സെക്ര.), ഹബീബ് വാഴക്കാട് (ട്രഷ.)
ദുബൈ: ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഘടനയായ ‘ഫോസ ദുബൈ’യുടെ പുതിയ ഭാരവാഹികളായി മലയിൽ മുഹമ്മദലി (പ്രസി.), ജലീൽ മഷ്ഹൂർ (ജന.സെക്ര.), ഹബീബ് വാഴക്കാട് (ട്രഷ.), എം.സി.എ. നാസർ, നിയാസ് അഹമ്മദ് (വൈ.പ്രസി.), ഒ.കെ. ഇസ്മായിൽ, സമീൽ സലാം (സെക്ര.), സജ്ജാദ് കെ. (ജോ.ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
ദുബൈയിൽ നടന്ന ജനറൽബോഡിയിൽ പ്രസിഡന്റ് റാഷിദ് കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ഫാറൂഖ് കോളജ് മാനേജിങ് കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ ജമീൽ ലത്തീഫ് ഉദ്ഘാടനം നിർവഹിച്ചു.
മലയിൽ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റാബിയ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
യാസർ ഹമീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജ്മൽ മുഫീദ് (ഡൽഹി), എൻ.കെ. ജാഫർ (ഖത്തർ), ജലീൽ മഷ്ഹൂർ, അഡ്വ. സാജിദ്, ടി.കെ. മുജീബ്, ഹകീം മാപ്പ്ഷോർ, സാബിറ യൂസഫ്, റജീന ടീച്ചർ, നിഹാദ് മോൻ എന്നിവർ ആശംസകൾ നേർന്നു. സമീൽ സലാം സ്വാഗതവും ഹബീബ് കോഴിശ്ശേരി നന്ദിയും പറഞ്ഞു. ഫാരിസ് ഖിറാഅത്ത് നടത്തി. ഹരിതം ബുക്സിന്റെ ടി.വി. കൊച്ചുബാവ പുരസ്കാര ജേതാവ് എം.സി.എ. നാസറിനെയും രണ്ടാം പതിപ്പിലേക്ക് കടക്കുന്ന ‘ആകാശം തൊടുന്ന പൂമരങ്ങൾ’ കവിത സമാഹാര രചയിതാവ് ഫോസ റസീന ടീച്ചറെയും ചടങ്ങിൽ അനുമോദിച്ചു.

