Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാലുപേർക്കുകൂടി മങ്കിപോക്സ്

text_fields
bookmark_border
രാജ്യത്ത് ആകെ രോഗികൾ എട്ട്
നാലുപേർക്കുകൂടി മങ്കിപോക്സ്
cancel
Listen to this Article

ദുബൈ: യു.എ.ഇയിൽ നാലു മങ്കിപോക്സ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. അതേസമയം ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുകയും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരെ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

നേരത്തേ മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട സുരക്ഷ-പ്രതിരോധ മാനദണ്ഡങ്ങൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിച്ചവർ പൂർണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയിൽ കഴിയണമെന്നും അടുത്ത് സമ്പർക്കം പുലർത്തിയവർ 21 ദിവസം ക്വാറന്‍റീനിൽ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്. സമ്പർക്കം പുലർത്തിയവർ വീട്ടിൽ ക്വാറന്‍റീനിൽ കഴിഞ്ഞാൽ മതി. ജനങ്ങൾ രോഗം സംബന്ധിച്ച വിവരങ്ങൾ അറിയാൻ ഔദ്യോഗിക സംവിധാനങ്ങളെ ഉപയോഗപ്പെടുത്തണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

മേയ് 24നാണ് യു.എ.ഇയിൽ ആദ്യ കേസ് സ്ഥിരീകരിച്ചത്. യു.എസിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് രാജ്യത്ത് നിരീക്ഷണം ശക്തമാക്കിയത്.

പനി, ശരീരവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങളായി അനുഭവപ്പെടുന്നത്. രോഗം ഗുരുതരമായാൽ മുഖത്തും കൈകളിലും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. മുറിവുകൾ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കും. സാധാരണ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലാതെ രണ്ടോ നാലോ ആഴ്ചകൾക്കകം രോഗം ഭേദമാകാറുണ്ട്. എന്നാൽ, ആറു ശതമാനം കേസുകളിൽ ഇത് മാരകമാകാറുണ്ട്. അതുപോലെ കുട്ടികളിലും ഇത് കൂടുതൽ ഗുരുതരമാകാറുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Four more monkeypox
Next Story