ഫാ. മാത്യൂസ് ആലുംമൂട്ടിലിന് യാത്രയയപ്പ് നൽകി
text_fieldsഅബൂദബി: സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി വികാരി ഫാ. മാത്യൂസ് ആലുംമൂട്ടിൽ യു.എ.ഇയിലെ നാലുവർഷത്തെ സേവനം പൂർത്തിയാക്കി മാതൃരൂപതയായ തിരുവനന്തപുരം മേജർ അതിരൂപതയിലേക്ക് മടങ്ങി. അബൂദബി സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റി വൈസ് പ്രസിഡന്റ് സൈമൺ കുഞ്ഞച്ചൻ യാത്രയയപ്പ് യോഗത്തിന് സ്വാഗതം പറഞ്ഞു.
സെന്റ് ജോസഫ് കത്തീഡ്രൽ മലയാളം കാത്തലിക് കമ്യൂണിറ്റിക്കുവേണ്ടി വികാരി ഫാ. ജോബി ജോസഫ്, പ്രസിഡന്റ് ആന്റണി ഐക്യനാടൻ എന്നിവർ സംസാരിച്ചു. സീറോ മലങ്കര കാത്തലിക് കമ്യൂണിറ്റിയെ പ്രതിനിധാനംചെയ്തുകൊണ്ട് ഷൈജ സന്തോഷ്, ഗീതു ജോൺസൺ, ജൂലി സിനു, നോയൽ ഷിബു തോമസ്, വിജി പി ജോർജ്, കെ. കോശി, ബാബു കെ. തോമസ്, ഫാ. മാത്യൂസ് ആലുംമൂട്ടിൽ, സന്തോഷ് കണ്ടത്തിൽ, ജോൺസൺ എബ്രഹാം എന്നിവർ സംസാരിച്ചു.

