Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ ഇന്ധന വില വർധിക്കും

text_fields
bookmark_border
fuel price 09876
cancel

ദുബൈ: യു.എ.ഇയിൽ ഫെബ്രുവരി ഒന്ന്​ മുതൽ ഇന്ധന വില വർധിക്കും. സൂപ്പർ പെട്രോൾ ലിറ്ററിന്​ 27 ഫിൽസാണ്​ വർധിക്കുന്നത്​. നിലവിൽ 2.78 ദിർഹമായിരുന്ന സൂപ്പർ പെട്രോൾ നിരക്ക്​ 3.05 ദിർഹമായി ഉയരും. സ്​പെഷ്യൽ 95 പെട്രോൾ നിരക്ക്​ 2.67 ദിർഹമിൽ നിന്ന്​ 2.93 ദിർഹമായി വർധിക്കും. 26 ഫിൽസിന്‍റെ വർധനവ്​.

ഇ-പ്ലസ്​ പെട്രോൾ നിരക്ക്​ 2.59 ദിർഹമിൽ നിന്ന്​ 2.86 ദിർഹമായി ഉയരും. ഡീസൽ വില ഒമ്പത്​ ഫിൽസാണ്​ വർധിക്കുന്നത്​. നിലവിൽ 3.29 ദിർഹമായിരുന്നത്​ 3.38 ദിർഹമാകും. കഴിഞ്ഞ മാസങ്ങളിലായി ഇന്ധനവില കുറയുന്നതായിരുന്നു ട്രെൻഡ്​. അടുത്ത മാസം ഇന്ധന വില വർധിക്കുന്നതോടെ ടാക്സി നിരക്കിലും വർധനവുണ്ടാകും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Fuel price hike in UAE
Next Story