Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യും ദു​ബൈ യൂ​നി​വേ​ഴ്സി​റ്റി​യും ധാ​ര​ണ​യി​ൽ

text_fields
bookmark_border
ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യും ദു​ബൈ യൂ​നി​വേ​ഴ്സി​റ്റി​യും ധാ​ര​ണ​യി​ൽ
cancel
camera_alt

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യും ദു​ബൈ യൂ​നി​വേ​ഴ്സി​റ്റി​യും

ത​മ്മി​ലു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഉ​ന്ന​ത​ർ ഒ​പ്പു​വെ​ക്കു​ന്നു

ദു​ബൈ: ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സി​ലെ (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പു​ക​ളും കി​ഴി​വു​ക​ളും ന​ൽ​കു​ന്ന​തി​ന് ദു​ബൈ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. വ​കു​പ്പി​ലെ ഇ​മാ​റാ​ത്തി ജീ​വ​ന​ക്കാ​ർ​ക്കും ഇ​ന്ത്യ​ക്കാ​ർ അ​ട​ക്ക​മു​ള്ള വി​ദേ​ശി സ്റ്റാ​ഫു​ക​ൾ​ക്കും ക​രാ​റി​ന്റെ പ്ര​യോ​ജ​നം ല​ഭി​ക്കും. ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യും ദു​ബൈ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ ഉ​ന്ന​ത പ്ര​തി​നി​ധി​യും ഇ​തു​സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ഇ​രു​ക​ക്ഷി​ക​ളും ത​മ്മി​ലു​ള്ള ആ​ശ​യ​വി​നി​മ​യ​വും ഏ​കോ​പ​ന​വും കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും അ​വ​രു​ടെ സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നും പ​ങ്കാ​ളി​ത്ത​ത്തി​ലെ മി​ക​ച്ച രീ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും ക​രാ​ർ ശ്ര​മി​ക്കു​ന്നു. അ​തി​നൊ​പ്പം, സം​യു​ക്ത വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ, പ്ര​ത്യേ​ക കോ​ഴ്‌​സു​ക​ളി​ലും കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലും പ​ങ്കാ​ളി​ത്തം, പ​ര​സ്പ​ര സം​രം​ഭ​ങ്ങ​ളി​ലും പ്രോ​ജ​ക്ടു​ക​ളി​ലും സ​ഹ​ക​ര​ണം എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് പ​ങ്കാ​ളി​ത്തം വ​ഴി​യൊ​രു​ക്കു​ന്നു. ഇ​രു ക​ക്ഷി​ക​ളും പ​ര​സ്പ​രം ഇ​വ​ന്റു​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കും.

വൈ​ദ​ഗ്ധ്യം, അ​നു​ഭ​വ​ങ്ങ​ൾ, ഗ​വേ​ഷ​ണ ക​ണ്ടെ​ത്ത​ലു​ക​ൾ, നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, ഓ​രോ പാ​ർ​ട്ടി​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കു​ള്ള ഫീ​ൽ​ഡ് സ​ന്ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ കൈ​മാ​റും. ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ന് കീ​ഴി​ൽ, ദു​ബൈ യൂ​നി​വേ​ഴ്സി​റ്റി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ജീ​വ​ന​ക്കാ​ർ​ക്ക് അ​തി​ന്റെ മാ​സ്റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​നാ​യി വാ​ർ​ഷി​ക സ്കോ​ള​ർ​ഷി​പ്പു​ക​ൾ വാ​ഗ്ദാ​നം ചെ​യ്യും. കൂ​ടാ​തെ, ജീ​വ​ന​ക്കാ​ർ​ക്കും അ​വ​രു​ടെ അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും യൂ​നി​വേ​ഴ്സി​റ്റി എ​ല്ലാ ബാ​ച്ചി​ലേ​ഴ്സ് ഡി​ഗ്രി​ക​ളി​ലും കി​ഴി​വ് ന​ൽ​കും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - GDRFA, Dubai University
Next Story