പാവപ്പെട്ട കുട്ടികൾക്ക് പെരുന്നാൾ വസ്ത്രം നൽകി ജി.ഡി.ആർ.എഫ്.എ
text_fieldsജി.ഡി.ആർ.എഫ്.എയിലെ സന്നദ്ധപ്രവർത്തകർ കുട്ടികളുമായി ഷോപ്പിങ് നടത്തുന്നു
ദുബൈ: എമിറേറ്റിലെ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് പെരുന്നാൾ വസ്ത്രങ്ങൾ സമ്മാനിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ബിഗ് ഹാർട്ട് ഫൗണ്ടേഷനുമായി ചേർന്ന് രൂപം നൽകിയ ‘അവരുടെ സന്തോഷം ഈദ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ഇതിന്റെ ഭാഗമായി, ജി.ഡി.ആർ.എഫ്.എയിലെ 40 സന്നദ്ധപ്രവർത്തകർ കുട്ടികളുമായി പുതിയ ഈദ് വസ്ത്രങ്ങൾക്കായി ഷോപ്പിങ് നടത്തി. വകുപ്പിന്റെ സാമൂഹിക പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്നും സാമൂഹിക ഇടപഴകൽ നിലനിർത്താനുള്ള അതിന്റെ ദൗത്യവുമായി ഒത്തുചേരുന്നുവെന്നും ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി.

