ജി.ഡി.ആർ.എഫ്.എ ഈദ് അവധി ദിനങ്ങളിലെ പ്രവൃത്തിസമയം
text_fieldsദുബൈ: എമിറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഈദുൽ ഫിത്ർ അവധിക്കാലത്തെ പ്രവൃത്തിസമയം പ്രഖ്യാപിച്ചു. ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാവുമെന്നും അൽ അവീറിലെ കേന്ദ്രം എല്ലാ ദിവസവും രാവിലെ ആറു മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും വകുപ്പ് അറിയിച്ചു.
അന്വേഷണങ്ങൾക്ക് ടോൾ ഫ്രീ നമ്പറായ 8005111ൽ ബന്ധപ്പെടാനും കഴിയും. അവധിക്കാലത്തും മികച്ച സേവനങ്ങൾ ലഭ്യമാവുന്നതിന് കൂടുതലായി സ്മാർട്ട് ചാനലുകൾ ഉപയോഗപ്പെടുത്തണമെന്ന് ഉപഭോക്താക്കളോട് വകുപ്പ് അഭ്യർഥിച്ചു.
ദുബൈ നൗ ആപ്, ജി.ഡി.ആർ.എഫ്.എ ഡി.എക്സ്.ബി ആപ്ലിക്കേഷൻ, വകുപ്പിന്റെ വെബ്സൈറ്റ് എന്നിവ വഴി ഇടപാടുകൾ നടത്താൻ നിർദേശിച്ചിട്ടുമുണ്ട്. ഏപ്രിൽ 15നാണ് ഓഫിസുകൾ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കുക.

