ഗ്ലോബൽ പ്രവാസി യൂനിയൻ ഓണാഘോഷം: പോസ്റ്റർ പ്രകാശനം
text_fieldsഗ്ലോബൽ പ്രവാസി യൂനിയൻ നടത്തുന്ന പൊന്നോണ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം
ചെയ്യുന്നു
ഉമ്മുൽ ഖുവൈൻ: ഗ്ലോബൽ പ്രവാസി യൂനിയൻ ഒക്ടോബർ 29ന് ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടത്തുന്ന പൊന്നോണ സംഗമത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ചടങ്ങിൽ ഗ്ലോബൽ പ്രവാസി യൂനിയൻ ചെയർമാൻ അഡ്വ. ഫരീതിന്റെ സാന്നിധ്യത്തിൽ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് മുഹമ്മത് മൊയ്തീൻ പോസ്റ്റർ പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് സജാത് സഹീർ, ജനറൽ സെക്രട്ടറി രാജീവ്, മറ്റ് മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഗ്ലോബൽ പ്രവാസി യൂനിയൻ ഭാരവാഹികളായ രാകേഷ് മാവില, സുബൈർ മാർ താണ്ഡൻ,
കരീം പൂച്ചേങ്ങൽ, വിദ്യാധരൻ, ഹംസ, മുജീബ്, യാകൂബ്, ഷാജഹാൻ, ഷംനാദ്, അഷറഫ്, നവാസ് എന്നിവർ സന്നിഹിതരായിരുന്നു.

