ഗോ എയർ കണ്ണൂർ-അബൂദബി വിമാനം മാർച്ച് ഒന്നു മുതൽ
text_fieldsഅൽെഎൻ: കണ്ണൂർ വിമാനത്താവളം മുഖേന യൂ.എ.ഇയിലേക്ക് ഗോ എയർ സർവീസ് തുടങ്ങുന്നു. മാർച്ച് ഒന്നു മുതലാണ് ഗോ എയറിെൻറ കണ്ണൂർ^അബൂദബി വിമാനങ്ങൾ പറക്കുക. ടിക്കറ്റ് ബുക്കിങ് https://www.goair.in സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. വെള്ളി,ഞായർ, തിങ്കൾ, ബുധൻ എന്നീ ദിവസങ്ങളിൽ രാത്രി 10.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 12.40ന് അബൂദബിയിൽ എത്തും.
ശനി, തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 1.40ന് അബൂദബിയിൽ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 7.10ന് കണ്ണൂരിൽ എത്തും. ഏപ്രിൽ മുതൽ സമയമാറ്റമുണ്ടാവും.
അവധിക്കാലം പ്രമാണിച്ച് ജൂണിലും മറ്റും നാട്ടിലേക്ക് യാത്ര ചെയ്യുേമ്പാൾ വിമാന സമയത്തിൽ മാറ്റമുണ്ടാവും. കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ ആദ്യഘട്ടത്തിൽ ഉയർന്നു നിന്ന അബൂദബി^കണ്ണൂർ നിരക്കിൽ കുറവു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
