ഗോൾഡൻ കപ്ൾ മത്സരം
text_fieldsദുബൈ: റേഡിയോ കേരളം 1476 എ.എമ്മും ലുലുവും സംഘടിപ്പിച്ച വാലൈന്റൻസ് ഡേ ഗോൾഡൻ കപ്ൾ മത്സരത്തിന്റെ ഫൈനൽ റൗണ്ട് ദുബൈ ഖിസൈസ് ലുലുവിൽ നടന്നു. അവതാരകരായ ദീപക് നമ്പ്യാരും ശ്രീലക്ഷ്മിയും നേതൃത്വം നൽകി. പല ഘട്ടങ്ങളിലൂടെയായി തിരഞ്ഞെടുത്ത ഏഴ് ദമ്പതികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. സെബിൻ പോൾ- ബീന ദമ്പതികളും രതീഷ്-ഷീന ഗോവിന്ദ് ദമ്പതികളുമാണ് ഒന്നാം സ്ഥാനക്കാരായത്. ഇവർക്ക് 500 ദിർഹമിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡാണ് സമ്മാനമായി ലഭിച്ചത്. ബാക്കി അഞ്ച് ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 250 ദിർഹമിന്റെ ലുലു ഷോപ്പിങ് ഗിഫ്റ്റ് കാർഡും സമ്മാനമായി ലഭിച്ചു. സിനിമ താരവും അവതാരകയുമായ ബിന്ദു സഞ്ജീവും അതുല്യയുമായിരുന്നു വിധികർത്താക്കൾ.

