ഗ്രാൻഡ് മീലാദ് കോൺഫറൻസ് അബൂദബിയിൽ നടന്നു
text_fieldsRepresentational Image
അബൂദബി: അബൂദബി സൗത്ത് സോൺ എസ്.കെ.എസ്.എസ്.എഫ് നൂറുൻ അലാ നൂർ മജ്ലിസുന്നൂർ വാർഷികവും ഗ്രാൻഡ് മീലാദ് കോൺഫറൻസും അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. വൈകീട്ട് ആറിന് നടന്ന പരിപാടിയിൽ കേരളത്തിലെ പ്രമുഖ വാഗ്മിയും പണ്ഡിതനുമായ ഉസ്താദ് സിറാജുദ്ദീൻ ഖാസിമി മുഖ്യപ്രഭാഷണം നടത്തി.
മജ്ലിസുന്നൂർ ആത്മീയ സദസ്സും മൗലിദ് പാരായണവും ബുർദ മജ്ലിസിനും ശേഷം നടന്ന മീലാദ് കോൺഫറൻസ് പാണക്കാട് അസീൽ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അബൂദബി സുന്നി സെന്റർ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ പ്രസിഡന്റ് ഷുഹൈബ് തങ്ങൾ എന്നിവരുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. ദുആ സമ്മേളനത്തിനുശേഷം അന്നദാനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. എസ്.കെ.എസ്.എസ്.എഫ് സൗത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് നദ്വി കോട്ടയം, സെക്രട്ടറി ഷാജഹാൻ ഓച്ചിറ എന്നിവർ സംസാരിച്ചു.

