Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്നലെ 1452 രോഗികൾ മാത്രം; ഈവർഷത്തെ കുറഞ്ഞ കണക്ക്
text_fieldsbookmark_border
ദുബൈ: യു.എ.ഇയിൽ കോവിഡ് ബാധിതർ കുറയുന്നു. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ കണക്കാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്. 1452 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 2020 ഡിസംബർ 29 ന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൂന്നുപേരുടെ മരണവും സ്ഥിരീകരിച്ചു.
ആകെ മരണം 1,626 ആയി. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 5,43,610 ആയി. 1,422 പേർക്ക് രോഗം ഭേദമായി.മൊത്തം രോഗമുക്തരുടെ എണ്ണം 5,23,778 ആയി. നിലവിൽ 18,206 പേരാണ് ചികിത്സയിൽ കഴിയുന്നത്.
Next Story

