‘ഗൾഫ് മാധ്യമം’ കാമ്പയിൻ സ്റ്റേകേഷൻ വിജയികളെ പ്രഖ്യാപിച്ചു
text_fieldsഇഹ്സാൻ റശീദ്, റഹ്ജാസ് പി.എം, അബ്ദുൽ മുനീർ, രജീവ് പോട്ടയിൽ, ജുനൈദ് പത്തിരിയാൽ, സെൽവൻ, ലത്തീഫ് ജമാൽ
ദുബൈ: ‘ഗൾഫ് മാധ്യമ’ത്തിന്റെ വാർഷികത്തിന്റെയും ബലിപെരുന്നാളിന്റെയും പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച കാമ്പയിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ സ്റ്റേകേഷൻ കൂപ്പൺ കരസ്ഥമാക്കിയവരെ പ്രഖ്യാപിച്ചു.
ഇഹ്സാൻ റശീദ്, റഹ്ജാസ് പി.എം, അബ്ദുൽ മുനീർ, രജീവ് പോട്ടയിൽ, ജുനൈദ് പത്തിരിയാൽ, സെൽവൻ, ലത്തീഫ് ജമാൽ, അസീം മൊയ്തീൻ കുട്ടി എന്നിവരാണ് വിജയികളായത്. കാമ്പയിൻ കാലയളവിലെ വരിക്കാരായവരിൽനിന്ന് നറുക്കെടുത്താണ് വിജയികളെ തിരഞ്ഞെടുത്തത്. ഏഴുപേർക്ക് കുടുംബത്തോടൊപ്പം കേരളത്തിൽ സ്റ്റേകേഷനും ഒരാൾക്ക് കോമ്പോഡീൽസ് ഡോട്ട് കോമിന്റെ യു.എ.ഇയിലെ ഫാമിലി സ്റ്റേകേഷൻ ആസ്വദിക്കാനുള്ള വൗച്ചറുമാണ് നൽകുക.

