മികച്ച അധ്യാപകരെ ആദരിക്കുന്നു
text_fieldsഅജ്മാന്: അധ്യാപക ദിനത്തിന്റെ ഭാഗമായി മികച്ച അധ്യാപകര്‍ക്ക് അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ആദരമൊരുക്കുന്നു. ഈ മാസം പതിനേഴിന് രാവിലെ പത്തു മുതല്‍ അജ്മാന് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടക്കുന്ന ചടങ്ങ് വൈകീട്ട് അഞ്ചുവരെ നീളും.
വടക്കന്‍ എമിറേറ്റുകളിലെ 46ഓളം സി.ബി.എസ്.ഇ സ്കൂളുകള്‍ ചടങ്ങില്‍ പങ്കെടുക്കും. എല്ലാ സ്കൂളുകളിലെയും മികച്ച രണ്ട് അധ്യാപകര്‍ക്ക് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് വിതരണം ചെയ്യും.
ദുബൈയിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ചടങ്ങില്‍ സി.ബി.എസ്.ഇ സ്കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെയും ആദരിക്കും. നിരവധി വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും.
പരിപാടിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക കലാപരിപാടികളും അരങ്ങേറുമെന്ന് അസോസിയേഷന് പ്രസിഡന്റ് അബ്ദുല്‍ സലാഹ്, ജനറല്‍ സെക്രട്ടറി രൂപ് സിദ്ധു എന്നിവര്‍ അറിയിച്ചു.

