ഐ.സി.എഫ് ഫിറ്റ്നസ് റണ്‍ നടത്തി
text_fieldsദുബൈ ഫിറ്റ്നസ് ചലഞ്ചിനോടനുബന്ധിച്ച് ഐ.സി.എഫ് ന്യൂ ദുബൈ റീജ്യൻ നടത്തിയ
ഫിറ്റ്നസ് റൺ
ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ചിനോടബന്ധിച്ച് ഐ.സി.എഫ് ന്യൂ ദുബൈ റീജ്യന്റെ ആഭിമുഖ്യത്തില്‍ ദുബൈ അല്‍ വസൽ ക്ലബ് ഗ്രൗണ്ടില്‍ ഫിറ്റ്നസ് റണ്‍ സംഘടിപ്പിച്ചു.
രാവിലെ ഏഴിന് ഐ.സി.എഫ് നാഷനല്‍ ഡെപ്യൂട്ടി പ്രസിഡന്റ് ആസിഫ് മുസ്ലിയാര് പുതിയങ്ങാടി ഉദ്ഘാടനം ചെയ്തു. ഫിറ്റ്നസ് എക്സര്‍സൈസ്, ഫിറ്റ്നസ് റണ്‍, റണ്ണിങ് കോംപറ്റീഷന്‍, പെനാൽറ്റി ഷൂട്ടൗട്ട് തുടങ്ങിയ പരിപാടികള്‍ നടന്നു.
ഐ.സി.എഫ് ഇന്റര്‍നാഷനല്‍ പ്രസിഡന്റ് അബ്ജുല്‍ അസീസ് സഖാഫി മമ്പാട്, കരീം ഹാജി തളങ്കര, സുലൈമാന്‍ കന്മനം, സുബൈര്‍ ഇര്‍ഫാനി, ഇസ്മാഈല്‍ കക്കാട്, അന്‍വര്‍ സാദാത്ത്, മുസ്തഫ ഇ.കെ, ഇസ്മാഈല്‍ ഹാജി നാദാപുരം തുടങ്ങിയവര്‍ നേതൃത്വം നല്കി.

