ഐ.സി.എഫ് മീലാദ് സമ്മേളനം നാളെ
text_fieldsദുബൈ: ഐ.സി.എഫ് ദുബൈ സെൻട്രൽ സംഘടിപ്പിക്കുന്ന മീലാദ് സമ്മേളനം ശനിയാഴ്ച രാത്രി ഏഴ് മണിക്ക് ദുബൈ ഖിസൈസ് വുഡ്ലം പാർക് സ്കൂളിൽ നടക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം അൽ ബുഖാരി മുഖ്യാതിഥിയായി സംബന്ധിക്കുന്ന സമ്മേളനത്തിൽ തിരുനബിയുടെ ജീവിത ദർശനം എന്ന പ്രമേയത്തിൽ പ്രമുഖ പ്രഭാഷകൻ ഡോ. അബ്ദുൽ സലാം മുസ്ലിയാർ ദേവർശോല മദ്ഹു റസൂൽ പ്രഭാഷണം നിർവഹിക്കും.
മത-സാംസ്കാരിക, വ്യാസായിക, പ്രാസ്ഥാനിക മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുർദ, ഖവാലി മറ്റു സാംസ്കാരിക പരിപാടികളും അരങ്ങേറും.
ദുബൈ ഒലിവ് സെന്ററിൽ നടന്ന അഖില എമിറേറ്റ്സ് മദ്ഹു ഗാനമത്സര വിജയികൾക്കും റബീഉൽ അവ്വൽ ഒന്നു മുതൽ നടന്നുവരുന്ന ഓൺലൈൻ ക്വിസ് വിജയികൾക്കുമുള്ള സമ്മാനവിതരണവും സമ്മേളനത്തിൽ നിർവഹിക്കും. മീലാദ് സമ്മേളനത്തിന് സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയതായും സംഘാടകർ അറിയിച്ചു.

