Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇഫ്താര്‍ വിരുന്നിന് കൂടാരങ്ങള്‍ ഒരുങ്ങുന്നു
text_fieldsbookmark_border
ഷാര്‍ജ: റമദാന്‍ സമാഗതമാകാന്‍ ആഴ്ചകൾ ബാക്കി നില്‍ക്കെ വിവിധ എമിറേറ്റുകളില്‍ നോമ്പ് തുറ കൂടാരങ്ങള്‍ ഒരുക്കി തുടങ്ങി. വിവിധ ചാരിറ്റി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സര്‍ക്കാറിന്‍െറയും നേതൃത്വത്തിലാണ് കൂടാരങ്ങള്‍. സിവില്ഡിഫന്സിെൻറ സുരക്ഷ പരിശോധനക്ക് ശേഷമാണ് ഇവ പൂര്‍ണതയിലെത്തുക. ഉറപ്പ്, വായുസഞ്ചാരം, തീപിടിത്തം ഉണ്ടായാൽ രക്ഷപ്പെടാനുള്ള സംവിധാനം, ശീതികരണ എന്നിവയെല്ലാം സിവില്‍ഡിഫന്‍സ് പരിശോധിക്കും. പള്ളികള്‍ക്ക് സമീപത്തും കവലകളിലും മലയോര മേഖലകളിലും കൂടാരങ്ങള്‍ ഒരുങ്ങുകയാണ്. ഷാര്‍ജയിലെ ഏറ്റവും വലിയ വ്യവസായ മേഖലയായ അല്‍ സജയില്‍ ഇത്തവണയും മലയാളി സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ തൊഴിലാളികള്‍ക്കുള്ള ഇഫ്താര്‍ വിരുന്ന് ഒരുക്കും.
Next Story
