Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലാഹിയ കോളജ്​ അലുംനി ഓണാഘോഷം

text_fields
bookmark_border
Ilahia College Alumni Onam Celebration
cancel
camera_alt

ഇലാഹിയ കോളജ് ഓഫ് എൻജിനീയറിങ്​ അലുംനി യു.എ.ഇ ചാപ്റ്റർ ഓണാഘോഷ പരിപാടിയിൽ നിന്ന്

അജ്‌മാൻ: ഇലാഹിയ കോളജ്​ ഓഫ് എൻജിനീയറിങ് അലുംനി യു.എ.ഇ ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, പൂക്കളം, തിരുവാതിര, ചെണ്ടമേളം, കുട്ടികളുടെ കലാപരിപാടികൾ, ഉറിയടി, വടംവലി, കസേരയോട്ടം, ഫൺ ഗെയിംസ് എന്നിവ സംഘടിപ്പിച്ചു.

പരിപാടിയോടനുബന്ധിച്ച്​ പുറത്തിറക്കിയ മാഗസിൻ, എഡിറ്റർ ഉനൈസ്, സംരംഭകരായ അമാൻ, ജാസിം എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. യു.എ.ഇ അലുംനി വെബ്സൈറ്റ് ബീ സ്പോക്ക് മീഡിയ എം.ഡി സിയമുദ്ദീൻ സ്വിച്ച് ഓൺ നിർവഹിച്ചു.

മേളം അബൂദബിയുടെ ചെണ്ടമേളം, മജീഷ്യൻ ഷാഹിത്തിന്‍റെ മാജിക് ഷോ, അലുംനി മെംബർമാരുടെ ഗാനമേള എന്നിവ നടന്നു.

മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് അഫ്സൽ എം.എച്ച്, ആഷിഖ് ഷംസുദ്ദീൻ, ശബ്നം, ഉനൈസ്, അജ്മൽ, ജോൺ, യാസീൻ ഖാൻ, ഉണ്ണികൃഷ്ണൻ, ഫസ്‌ലിൻ, നിഷ സലാം, ഇന്ദു എന്നിവർ നേതൃത്വം നൽകി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Ilahia College Alumni Onam Celebration
Next Story