ആഘോഷ ദിനങ്ങൾ അടിച്ചുപൊളിക്കാൻ ഐ.എം.ജി വേൾഡ്
text_fieldsദുബൈ: ആഘോഷ ദിനങ്ങൾ അടിച്ചുപൊളിക്കാൻ ദുബൈയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കായ ഐ.എം.ജി വേൾഡ് അവസരമൊരുക്കുന്നു. ക്രിസ്മസും ശൈത്യകാലവും ആഘോഷിക്കാനെത്തുന്നവർക്ക് വിവിധ പരിപാടികളാണ് ഐ.എം.ജി വേൾഡിൽ ഒരുക്കിയിരിക്കുന്നത്.
മാജിക്കൽ ശൈത്യകാല അന്തരീക്ഷത്തിൽ വിനോദവും വിജ്ഞാനവും സന്തോഷവും ആഘോഷവും അണിനിരക്കുന്ന ഐ.എം.ജി വേൾഡിൽ ജനുവരി പത്ത് വരെ പ്രത്യേക ഓഫറും നൽകുന്നു. ഈ കാലയളവിൽ പാർക്ക് സന്ദർശിക്കുന്നവർക്ക് 195 ദിർഹമായിരിക്കും ടിക്കറ്റ് നിരക്ക്. www.IMGworlds.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യുന്നവർക്ക് പത്ത് ശതമാനം നിരക്കിളവുണ്ട്.
ആഘോഷ ദിനങ്ങളോടനുബന്ധിച്ച് ഡാൻസ് ഷോ, മീറ്റ് വിത്ത് സാൻറ േക്ലാസ്, സാൻഡ ബിയർ, ഐസ് കിങ് ആൻഡ് ക്യൂൻ എന്നിവ ഒരുക്കിയിരിക്കുന്നു. അലങ്കാര വസ്തുക്കളാലും വ്യത്യസ്ത പരിപാടികളാലും പാർക്ക് ആഘോഷത്തിനായി ഒരുങ്ങി കഴിഞ്ഞു.

