ഇൻകാസ് മലപ്പുറം ഇഫ്താർ സ്നേഹസംഗമം
text_fieldsഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ
സ്നേഹസംഗമം
ദുബൈ: ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ശനിയാഴ്ച മലപ്പാർ തനിമയിൽ നടന്ന ഇഫ്താറിൽ വിവിധ ജില്ലകളിലെ ഇൻകാസ് പ്രതിനിധികളും സ്റ്റേറ്റ്, സെൻട്രൽ കമ്മിറ്റി നേതാക്കളും പങ്കെടുത്തു. ചടങ്ങിൽ ജനറൽ സെക്രട്ടറി അഷറഫ് ടിപ്പു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് നൗഫൽ സൂപ്പിയുടെ അധ്യക്ഷതയിൽ ദുബൈ സ്റ്റേറ്റ് പ്രസിഡന്റ് റഫീക്ക് മട്ടന്നൂർ സംഗമം ഉദ്ഘാടനം ചെയ്തു.
ഇൻകാസ് നേതാക്കളായ ബി.എ. നാസർ, റിയാസ് ചെന്ത്രാപിന്നി, ബി. പവിത്രൻ, ബാലകൃഷ്ണൻ അല്ലിപ്ര, ഷൈജു അമ്മാനപാറ, ബാബു കാളിയേത്തേൽ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ, ഫിറോസ്, നൗഷാദ്, വിജയ്, രാജീവ്, ബൈജു സുലൈമാൻ, മുഹമ്മദ് എറാമല, അബ്ദുൽ നാസർ, നിഷാദ് (കെ.എം.സി.സി), ഫൈസൽ തങ്ങൾ എന്നിവർ ആശംസകൾ നേർന്നു. നാസർ, ഇസ്മായിൽ വേങ്ങര, കാദർ ഏനു എന്നിവരെ ചടങ്ങിൽ ആദരിച്ചു. ട്രഷറർ ശിവൻ പാണ്ടിക്കാട് നന്ദി പറഞ്ഞു.

