ഇൻകാസ് അനുസ്മരണ സദസ്സ്
text_fieldsഅജ്മാൻ ഇൻകാസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുസ്മരണ സദസ്സ്
അജ്മാൻ: അജ്മാൻ ഇൻകാസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
കെ. കരുണാകരൻ, പി.ടി. തോമസ്, കെ.പി.സി.സി ട്രഷറർ വി. പ്രതാപ് ചന്ദ്രൻ എന്നിവരുടെ അനുസ്മരണം നടത്തി. പ്രസിഡന്റ് നസീർ മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഗീവർഗീസ് പണിക്കർ സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് കരുനാഗപ്പള്ളി, വർക്കിങ് പ്രസിഡന്റ് റഫീഖ് മാനംകണ്ടത്ത്, വൈസ് പ്രസിഡന്റ് സൽവരുദീൻ, ശ്രീകുമാർ, ബാബുക്കാദർ, ലെജബ്ബാർ, അലി ആളൂർ, തിരുവനന്തപുരം ജില്ല പ്രസിഡന്റ് സലീം, ജനറൽ സെക്രട്ടറി ഗഫൂർ മനോജ്, കൊല്ലം ജില്ല ട്രഷറർ നസീർ ഖാൻ എന്നിവർ പങ്കെടുത്തു.
ട്രഷർ അബ്ദുൽസലാം നന്ദി പറഞ്ഞു.

