ഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റി ഇഫ്താർ
text_fieldsഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റിയുടെ ഇഫ്താർ ടെന്റിൽ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഷാജി ജോൺ ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഇൻകാസ് യു.എ.ഇ നാഷനൽ കമ്മിറ്റി ഷാർജയിൽ നടത്തി വരുന്ന ഇഫ്താർ ടെന്റിൽ ഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമം ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ സുരേഷ് വെള്ളിമുറ്റം, പ്രമുഖ സിനിമ പ്രൊഡക്ഷൻ ഡിസൈനറും, ദേശീയ അവാർഡ് ജേതാവുമായ സന്തോഷ് രാമൻ എന്നിവർ മുഖ്യാതിഥികളായി.
ഇൻകാസ് യു.എ. ഇ വർക്കിങ് പ്രസിഡന്റ് പി. ഷാജി, ഇൻകാസ് ഷാർജ പ്രസിഡന്റ് കെ.എം. അബ്ദുൽ മനാഫ്, ഇൻകാസ് സീനിയർ നേതാവ് അഡ്വ.വൈ.എ. റഹീം, കെ.എം.സി.സി നേതാവ് അബ്ദുള്ള മല്ലച്ചേരി എന്നിവർ സംസാരിച്ചു. കമാൽ കൊടിയത്തൂർ സ്വാഗതവും ഷാജി വടകര നന്ദിയും പറഞ്ഞു. വിവിധ രാജ്യക്കാരായ നൂറു കണക്കിനാളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.

