ഇന്ത്യ-യു.എ.ഇ സംയുക്ത സൈനിക അഭ്യാസം ഇന്നുമുതല്‍
text_fieldsഅബൂദബി: ഇന്ത്യ-യു.എ.ഇ സംയുക്ത സൈനിക അഭ്യാസം ഡിസംബര്‍ 18 മുതല്‍ 30 വരെ അബൂദബിയില്‍.
ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എക്സര്‍സൈസ് ഡെസേര്‍ട്ട് സൈക്ലോണിന്റെ രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ നിന്നുള്ള സൈനിക സംഘം അബൂദബിയില്‍ കഴിഞ്ഞദിവസം എത്തിയിരുന്നു. 45 സൈനികരടങ്ങുന്ന സംഘമാണ് ഇന്ത്യയില്‍നിന്ന് യു.എ.ഇയിലെത്തിയത്. ഇത്രതന്നെ വരുന്ന യു.എ.ഇ കരസേനാംഗങ്ങളും അഭ്യാസത്തില്‍ പങ്കാളികളാവും.
കഴിഞ്ഞ രണ്ടാഴ്ചക്കാലമായി ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള സൈനികര്‍ സംയുക്ത പരിശീലനം നടത്തിവരുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

