Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി

text_fields
bookmark_border
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന്​ നിർദേശം
ഇറാൻ-ഇസ്രായേൽ സംഘർഷം: ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി
cancel

അബൂദബി: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ യു.എ.ഇയിലെ പ്രവാസികൾക്ക്​ അതീവ ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും കൂടുതൽ ജാഗ്രതപുലർത്തണ​മെന്നും എംബസി നിർദേശിച്ചു.

നിലവിലെ സാഹചര്യത്തിൽ യു.എ.ഇ അധികൃതർ പുറത്തിറക്കുന്ന എല്ലാ സുരക്ഷ മാർഗനിർദേശങ്ങളും പാലിക്കണം. ഇന്ത്യൻ എംബസിയുടെയും ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെയും പ്രവർത്തനം സാധാരണ നിലയിൽ മുന്നോട്ടുപോകുന്നുണ്ട്​. ആവശ്യമായ നിർദേശങ്ങൾ യഥാസമയം പുറത്തിറക്കും.

അടിയന്തര സാഹചര്യങ്ങളിൽ അന്വേഷണത്തിനായി 80046342 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം. കൂടാതെ +971543090571 എന്ന വാട്​സാപ്പ്​ നമ്പറിലും ബന്ധപ്പെടാം. ഇ-മെയിൽ: [email protected], [email protected].

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Iran-Israel conflict: Indian Embassy issues advisory
Next Story