ഇൻസ്പയർ -2024 ബ്രോഷർ പ്രകാശനം
text_fields‘ഇൻസ്പയർ-2024’ ബ്രോഷർ കബീർ ടെലിക്കോൺ സുൽഫിക്കർ അഹ്മദ് മൈലക്കരക്ക് നൽകി പ്രകാശനം ചെയ്യുന്നു
ദുബൈ: കെ.എം.എം.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ‘ഇൻസ്പയർ-2024’ എന്ന പേരിൽ പ്രചോദന സദസ്സ് സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 11ന് രാവിലെ 10 മണിക്ക് അബൂഹൈലിലെ ദുബൈ കെ.എം.എം.സിയുടെ പ്രധാന ഹാളിലാണ് പരിപാടി.
പ്രചോദക പ്രഭാഷകൻ ഡോ. സുലൈമാൻ മേൽപത്തൂരാണ് ചടങ്ങിന് നേതൃത്വം നൽകുക. പരിപാടിയുടെ ബ്രോഷർ പ്രകാശനം യു.എ.ഇ കെ.എം.എം.സി ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹയുടെ സാന്നിധ്യത്തിൽ വ്യവസായി കബീർ ടെലിക്കോൺ, സുൽഫിക്കർ അഹ്മദ് മൈലക്കരക്ക് നൽകി നിർവഹിച്ചു. വി.സി സൈതലവി, ജബ്ബാർ ക്ലാരി, സാദിഖ് തിരൂരങ്ങാടി, ഗഫൂർ കാലടി, മുജീബ് മറ്റത്ത്, വി.കെ ജലീൽ, റഹ്മത്തുല്ല തുടങ്ങിയവർ സംബന്ധിച്ചു. പുതിയ വെല്ലുവിളികളും അവസരങ്ങളും സ്വീകരിക്കാൻ പ്രവാസി സമൂഹത്തെ പ്രചോദിപ്പിക്കുന്ന സംവേദനാത്മക സെഷനായിരിക്കും പരിപാടിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

