ഇന്റർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്
text_fieldsഇന്റർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ്പിലെ വിജയികൾ അതിഥികൾക്കൊപ്പം
ഷാർജ: ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ 19ാമത് ഇന്റർ സ്കൂൾ ക്വിസ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചു. അവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ ഷാർജ ബോയ്സ് ബ്രാഞ്ച് ഒന്നാം സ്ഥാനവും റയാൻ ഇന്റർനാഷനൽ സ്കൂൾ ഷാർജ രണ്ടാം സ്ഥാനവും ജെംസ് ന്യൂ മില്ലേനിയം സ്കൂൾ അൽ ഖൈൽ ദുബൈ മൂന്നാം സ്ഥാനവും നേടി. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നായി 25 സ്കൂൾ ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ
പങ്കെടുത്തത്. ഒന്നാംഘട്ടമായ പ്രിലിംസ് റൗണ്ടിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ആറ് ടീമുകളാണ് ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്. വിജയികളെ പേസ് ഗ്രൂപ് മാനേജ്മെന്റ് അഭിനന്ദിച്ചു.
പേസ് ഗ്രൂപ് ഡയറക്ടർമാരായ സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ലത്തീഫ് ഇബ്രാഹിം, അസീഫ് മുഹമ്മദ്, പ്രിൻസിപ്പൽ ഡോ. നസ്രീൻ ബാനു ബി.ആർ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

