ഇന്റർ യു.എ.ഇ വടംവലി മത്സരം
text_fieldsഅൽഐൻ: ഐൻ അൽഐന്‍ അമ്മിറ്റി ക്ലബ് അൽഐനിൽ ഇന്റർ യു.എ.ഇ വടംവലി മത്സരം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റ് കുവൈത്താത്തിൽ നടന്ന വടംവലിയിൽ ആയിരക്കണക്കിനാളുകൾ കാഴ്ചക്കാരായെത്തി. ശൈഖ് ഡോ. സഈദ് ബിൻ തഹ്നൂൻ അൽ നഹ്യാൻ മുഖ്യാതിഥിയായി.മുപ്പതോളം ടീമുകൾ മാറ്റുരച്ച മത്സരത്തിൽ യു.എ.ഇയിലെ പ്രമുഖ ടീമുകൾക്കൊപ്പം കുവൈത്തിൽ നിന്നുള്ള രണ്ടു പ്രമുഖ ടീമുകളും പങ്കെടുത്തു.
ഇന്റർ യു.എ.ഇ വടംവലി മത്സരംസതേൺ സെവൻസ് അൽഐൻ ജേതാക്കളായി. ജിംഖാന യു.എ.ഇ രണ്ടാം സ്ഥാനവും വിന്നേഴ്സ് ദുബൈ മൂന്നാം സ്ഥാനവും നേടി.ലുലു ഗ്രൂപ് അൽഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ, ഫിറോസ് ബാബു, ഉണ്ണികൃഷ്ണൻ, ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക്, സെക്രട്ടറി മണികണ്ഠൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.വി. ഈസ, കോർ കമ്മിറ്റി അംഗം ജിമ്മി, ഡോ. സുധാകരൻ, ഡോ. ശാഹുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു. നാലിന് തുടങ്ങിയ മത്സരം അർധരാത്രി വരെ നീണ്ടു.

