ഇന്റർ യു.എ.ഇ തല വോളിബാൾ ടൂർണമെന്റ് സമാപിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സംഘടിപ്പിച്ച ഇന്റർ യു.എ.ഇ തല വോളിബാൾ ടൂർണമെന്റിലെ ജേതാക്കൾ
അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ സംഘടിപ്പിച്ച ഇന്റർ യു.എ.ഇ തല വോളിബാൾ ടൂർണമെന്റ് സമാപിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആറുടീമുകൾ പങ്കെടുത്തു.
ടൂർണമെന്റിന്റെ ഫൈനലിൽ അൽ ഗുറൈർ ഷാർജയും ഫൈൻ ടീ അബൂദബിയും തമ്മിൽ നടന്നപോരാട്ടത്തിൽ ഫൈൻ ടീ അബൂദബി ജേതാക്കളായി. ബിജിൽ എബ്രഹാം ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ അങ്കണത്തിലെ നവീകരിച്ച വോളിബാൾ കോർട്ടിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. കഴിഞ്ഞ 22 വർഷമായി യു.എ.ഇയിലെ വോളിബാൾ മത്സരങ്ങളിലെ നിറസാന്നിധ്യമായ നവാസ് കുറ്റ്യാടിയെ ആദരിച്ചു. സമാപന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐൻ പ്രസിഡന്റ് ജിമ്മി, ജനറൽ സെക്രട്ടറി മണികണ്ഠൻ, അൽ വക്വാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ്, സ്പോർട്സ് സെക്രട്ടറി ബെന്നി, മറ്റു മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, ഇതര സംഘടനാ പ്രതിനിധികൾ ടൂർണമെന്റ് കൺവീനർ ശ്രീജിത്ത് ഗോപാൽ എന്നിവർ പങ്കെടുത്തു. അസി. സ്പോർട്സ് സെക്രട്ടറി ഡോ. ഷാഹുൽ ഹമീദ് നന്ദി പറഞ്ഞു.

