ഐ.ഒ.സി യാത്രയയപ്പ്
text_fieldsബാബു വർഗീസിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷാർജ നൽകിയ യാത്രയയപ്പ്
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ആരംഭകാല മെംബറും, വൈസ് പ്രസിഡന്റ്, ജോയന്റ് ട്രഷറർ, മാനേജിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ വിവിധ കാലങ്ങളിൽ ഭരണസമിതിയിൽ പ്രവർത്തിക്കുകയും ചെയ്ത ബാബു വർഗീസിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷാർജയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
ഐ.ഒ.സി ഷാർജ പ്രസിഡന്റ് ബിനു പി.സാമിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഇന്ത്യൻ അസോസിയേഷന്റെ മുൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ പങ്കെടുത്തു. ഐ.ഒ.സി രക്ഷധികാരി കെ. ബാലകൃഷ്ണൻ ഉപഹാരം നൽകി.

