‘ഇഖ്വ’ ഇഫ്താർ സംഗമം
text_fields‘ഇഖ്വ’ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: ഇരിങ്ങൽ കോട്ടക്കൽ നിവാസികളുടെ കൂട്ടായ്മയായ എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷൻ (ഇഖ്വ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദുബൈ അൽ തവാർ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ടി.കെ. മുജീബ് ഉദ്ഘാടനം ചെയ്തു.
ഇഖ്വ പ്രസിഡന്റ് എം.കെ. നവാസ് അധ്യക്ഷത വഹിച്ചു. റിയാസ് കടത്തനാട്, പി. ഫസൽ, പി.ടി. ഷിറാസ്, അബൂബക്കർ, സകരിയ്യ എന്നിവർ സംസാരിച്ചു. അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും ബി.എസ്. റഹീസ് നന്ദിയും പറഞ്ഞു. സി.പി. സിറാജ്, സിദ്ദീഖ്, ഷമീൽ, യു.ടി. മുസ്തഫ, ഷാനു, ഷാഫി, സമീർ, ഹാഷിം, ഷംനാസ്, അബി, ജാവീദ്, സമദ്, ജുനൈദ്, ടി.ടി. അജ്മൽ, ഷാർജാസ് തുടങ്ങിയവർ നേതൃത്വം നൽകി.

