ഐ.എസ്.സി കായികപ്രവർത്തന ഉദ്ഘാടനം
text_fieldsഅൽഐൻ: അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിന്റെ (ഐ.എസ്.സി) 2023-2024 വർഷത്തെ കായിക പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നു. കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും കായികമത്സരങ്ങളും വടംവലി മത്സരവും നടന്നു. വടംവലി മത്സരത്തിൽ സ്റ്റാർ അൽഐൻ ജേതാക്കളായി. അൽഐൻ അമിറ്റി ക്ലബ് രണ്ടാം സ്ഥാനം നേടി.
മുഖ്യാതിഥിയായി കോസോവൻ ദേശീയ ഫുട്ബാൾ താരവും ഇപ്പോൾ യു.എ.ഇ സായുധസേനയുടെ കോച്ചുമായി സേവനം അനുഷ്ഠിക്കുന്ന ബ്ലണ്ട് ഹജ്ദാരി പങ്കെടുത്തു. അൽ വക്വാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ഷാഹുൽ ഹമീദ് പ്രഭാഷണം നടത്തി. അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, ജനറൽ സെക്രട്ടറി മണികണ്ഠൻ, ട്രഷറർ സാദിഖ് ഇബ്രാഹിം, ലോക കേരളസഭ അംഗം ഇ.കെ. സലാം സ്പോർട്സ് സെക്രട്ടറി ബെന്നി തുടങ്ങിയവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് സ്പോർട്സ് സെക്രട്ടറി ഡോ. ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.

