ഇശൽ വിരുന്ന് ബ്രോഷർ പ്രകാശനം
text_fieldsഷാർജ കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം നടത്തുന്ന ‘ഇശൽ വിരുന്നി’ന്റെ ബ്രോഷർ പ്രകാശനം
ഷാർജ: ഷാർജ കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം പ്രവർത്തനോദ്ഘാടനവും ഇശൽ വിരുന്നും ഒക്ടോബർ 14 ശനിയാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. ‘ഇശൽ വിരുന്ന്’ ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ് എന്നിവർ ഈസ അനീസിന് നൽകി നിർവഹിച്ചു. പ്രതീഷ് ചിത്താര, ബിജു എബ്രഹാം, എ.സി. ഇഖ്ബാൽ, കെ.ടി.പി. ഇബ്രാഹിം, വി.വി. തയ്യിബ്, എം.വി. നിയാസ്, ജബ്ബാർ കല്യാശ്ശേരി, പി.പി. റസീൽ, പി.എം. ജബീൽ, കൊമ്പൻ ശാദുലി, മർസൂഖ്, ഇർഷാദ് തെക്കുമ്പാട് തുടങ്ങിയവർ സംബന്ധിച്ചു.

