ഇത്തിഹാദ് എയർവേസ് ഒരു അബൂദബി -കോഴിക്കോട് സർവീസ് നിർത്തുന്നു
text_fieldsഅബൂദബി: അബൂദബിയിൽനിന്ന് കോഴിക്കോേട്ടക്ക് ഇത്തിഹാദ് എയർവേസ് നടത്തുന്ന നാല് സർവീസുകളിൽ ഒന്ന് നിർത്തലാക്കുന്നു. അബൂദബിയിൽനിന്ന് രാവിലെ 10.15ന് പുറപ്പെട്ട് ഉച്ചക്ക് 3.35ന് കോഴിക്കോെട്ടത്തുന്ന ഇ.വൈ 284 സർവീസാണ് നിർത്തുന്നത്. ഇതോടെ കോഴിക്കോട്ടുനിന്ന് വൈകുന്നേരം 4.40ന് പുറപ്പെട്ട് അബൂദബിയിൽ രാത്രി 7.20ന് എത്തുന്ന ഇ.വൈ 285 സർവീസും ഇല്ലാതാവും. ഡിസംബർ ഒന്ന് മുതലാണ് ഇൗ സർവീസുകൾ നിർത്തുന്നത്.
2017 മാർച്ച് 26ന് ആയിരുന്നു ഇത്തിഹാദ് എയർവേസ് അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള നാലാമത് സർവീസ് ആരംഭിച്ചത്. ലാഭകരമല്ലാത്ത സർവീസുകൾ നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നടപടി. അബൂദബി^കോഴിക്കോട് സർവീസിനൊപ്പം അബൂദബിയിൽനിന്ന് ഇന്ത്യൻ നഗരമായ ജയ്പൂരിലേക്കുള്ളതുൾപ്പെടെ മറ്റു ചില സർവീസുകളും കമ്പനി നിർത്തുന്നുണ്ട്. അതേസമയം, ചില സ്ഥലങ്ങളിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കുന്നുമുണ്ട്. അബൂദബിയിൽനിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ഇ.വൈ 208 ആണ് നിർത്തലാക്കുന്ന ജയ്പൂർ സർവീസ്. ഉച്ചക്ക് 3.30നാണ് ഇൗ സർവീസിൽ വിമാനം ജയ്പൂരിലെത്തുന്നത്. അബൂദബിയിൽനിന്ന് സാൻഫ്രാൻസിസ്കോ, വെനീസ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഇന്ന് മുതൽ നിർത്തലാക്കി.
ജനുവരി 15 മുതൽ ലോസ് ആഞ്ചലസിലേക്കുള്ള ദിനംപ്രതി സർവീസുകൾ വെട്ടിച്ചുരുക്കി ആഴ്ചയിൽ നാലെണ്ണം മാത്രമാക്കും.അതേസമയം, ലാവോസിലേക്ക് ആഴ്ചയിൽ നാല് സർവീസുള്ളത് ഡിസംബർ ഒന്ന് മുതൽ അഞ്ചായി വർധിപ്പിക്കും. ബാകുവിലേക്ക് മാർച്ച് രണ്ട് മുതൽ പുതിയ സർവീസ് ആരംഭിക്കുകയും ചെയ്യും.
