ജഴ്സി പ്രകാശനം
text_fieldsദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദുബൈ മേറ്റ്സ് കൂട്ടായ്മയുടെ ഇന്റർ ലീഗ് ഫുട്ബാൾ സീസൺ-3 ജഴ്സി പ്രകാശനം ഐ.എസ്.സി അജ്മാൻ പ്രസിഡന്റ് ജാസിം മുഹമ്മദ് നിർവഹിച്ചു. ജനുവരി എട്ടിന് ദുബൈയിൽ തുടങ്ങുന്ന മത്സരം 29 വരെ നീളും. 14 വർഷമായി ദുബൈ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ ബെഹോക്സിനൊപ്പം പാന്തേഴ്സ്, ഫൈറ്റേഴ്സ്, വാരിയേഴ്സ് തുടങ്ങിയ ടീമുകൾ മത്സരിക്കും. സംഘാടക സമിതി യോഗത്തിൽ കഴിഞ്ഞ വർഷത്തെ ദുബൈമേറ്റ്സിലെ മികച്ച കളിക്കാർക്ക് റഹ്മത്ത് പുളിക്കൽ ഉപഹാരം നൽകി ആദരിച്ചു. ടീം മാനേജർ ജലീൽ പുതിയിരുത്തി, ഷമീം, ശറഫുദ്ദീൻ, നിസാർ, ബഷീർ എന്നിവരും പങ്കെടുത്തു. കലാപരിപാടികളും അരങ്ങേറി.

