ജോയ് ആലുക്കാസ് ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു
text_fieldsദുബൈ: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ജോയ് ആലുക്കാസ് ‘ഗോള്‍ഡന്‍ ദീപാവലി’ എന്ന പേരിൽ ഓഫർ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നവംബര്‍ മൂന്നു വരെയാണ് ഓഫർ. 5,000 ദിര്‍ഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യമായ സ്റ്റോണ്‍ ജ്വല്ലറിയോ വാങ്ങുന്നവർക്ക് ഒരു ഗ്രാം (24കെ) ലക്ഷ്മി വിഗ്രഹമോ സ്വര്‍ണ ബാറോ സൗജന്യമായി നേടാം.
20,000 ദിര്‍ഹമിന്റെ സ്വർണാഭരണങ്ങള്‍ വാങ്ങുമ്പോഴും ഒരു ഗ്രാം (24കെ) ലക്ഷ്മി വിഗ്രഹമോ, സ്വര്‍ണ ബാറോ സൗജന്യമായി ലഭിക്കും. 3,000 ദിര്‍ഹം മൂല്യമുള്ള വജ്രം, പ്രഷ്യസ് സ്റ്റോണ്‍ ജ്വല്ലറി എന്നിവ വാങ്ങുമ്പോള്‍ 500 മില്ലി ഗ്രാം (24കെ) സ്വര്‍ണ ബാര്‍ സൗജന്യമായി ലഭിക്കും. ഒക്ടോബര്‍ 29ന് 3,000 ദിര്‍ഹം മൂല്യമുള്ള സ്വർണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 മില്ലി ഗ്രാം (22കെ) സ്വർണ നാണയം സൗജന്യമായി നേടാം.
കൂടാതെ പഴയ സ്വർണാഭരണ എക്സ്ചേഞ്ചുകളില്‍ പൂജ്യം ശതമാനം കിഴിവും എട്ട് ഗ്രാം സ്വർണ നാണയങ്ങള്‍ക്ക് സീറോ മേക്കിങ് ചാര്‍ജുകളും വാഗ്ദാനം ചെയ്യുന്നു. ഓരോ പര്‍ച്ചേസിനും ഏറ്റവും മികച്ച മൂല്യം ഉറപ്പാക്കിക്കൊണ്ട്, വെറും 10 ശതമാനം മുന്‍കൂര്‍ പേയ്മെന്റിലൂടെ ഇന്നത്തെ സ്വർണ വിലയില്‍ ആഭരണങ്ങള്‍ ലഭ്യമാക്കാനുള്ള അവസരവും ജോയ് ആലുക്കാസ് ഉറപ്പ് നല്കുന്നു.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വലിയ പ്രാധാന്യം നല്കുന്ന ഉത്സവമാണ് ദീപാവലിയെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലുക്കാസ് പറഞ്ഞു. ഇഷ്ട ആഭരണങ്ങള്‍ ഓണ്‍ലൈനില്‍ ഷോപ് ചെയ്യാനും അവസരമൊരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ എല്ലാ ജോയ് ആലുക്കാസ് ഷോറൂമുകളിലും ദീപാവലി ഓഫറുകള്‍ ലഭ്യമാണ്.

