ഇൻകാസ് ‘ഈദുൽ ഇത്തിഹാദ്’ കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും
text_fieldsഇൻകാസ് യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് ആഘോഷത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്യുന്നു
ദുബൈ: ഇൻകാസ് യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് ആഘോഷം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും. നവംബർ 30ന് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ വെച്ചാണ് പരിപാടി. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം രൂപവത്കരിക്കുകയും മുഴുവൻ എമിറേറ്റുകളിൽ നിന്നും പ്രവർത്തകരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം ദുബൈയിൽ നടന്നു.
യോഗത്തിൽ ഇൻകാസ് വർക്കിങ് പ്രസിഡന്റ് ഷാജി പരേത് അധ്യക്ഷത വഹിച്ചു. ഇന്‍കാസ് നേതാക്കളായ ടി.എ. രവീന്ദ്രൻ, എസ്.എം. ജാബിർ, സഞ്ജു പിള്ള, സി.എ. ബിജു, ബിജു അബ്രഹാം, ഷാജി ശംസുദ്ദീൻ, അശോക് കുമാർ, നസീർ മുറ്റിച്ചൂർ, അബ്ദുൽ മനാഫ്, പി.കെ. റഫീക്, റഫീക്ക് മനംകണ്ടത്ത്, ജോജു മാത്യു, ഗീവർഗീസ് പണിക്കർ, രാജി എസ്. നായർ, നവാസ് തേക്കട, ഷജീലാൽ തുടങ്ങിയവർ പങ്കെടുത്തു.

