കൈരളി ദിബ്ബ യൂനിറ്റ് സമ്മേളനം
text_fieldsസുനിൽ ദത്ത്,അഷ്റഫ് കെ.എൽ,ഷജറത്ത്
ഹർഷൽ
ദിബ്ബ: കൈരളി കൾചറൽ അസോസിയേഷൻ ദിബ്ബ യൂനിറ്റ് സമ്മേളനം ദിബ്ബ ബംഗ്ലാദേശ് അസോസിയേഷൻ ഹാളിൽ നടന്നു. കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി വി.പി. സുജിത്ത് ഉദ്ഘാടനം ചെയ്തു. കൈരളി സെൻട്രൽ കമ്മിറ്റി അംഗം അബ്ദുല്ല അധ്യക്ഷത വഹിച്ചു. രാഗി സുനിൽ ദത്ത് അനുശോചനം അറിയിച്ചു.
യൂനിറ്റ് സെക്രട്ടറി റാഷിദ് കല്ലുംപുറം പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.എൽ. അഷ്റഫ് സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അഷ്റഫ് പിലാക്കൽ, ഷജറത്ത് ഹർഷൽ എന്നിവർ ആശംസ അറിയിച്ചു.
കെ.എൽ. അഷ്റഫ്(സെക്രട്ടറി), സുനിൽ ദത്ത് (പ്രസിഡൻറ്), ഷജറത്ത് ഹർഷൽ (ട്രഷറർ), സുബൈർ (വൈസ് പ്രസിഡൻറ്), സാബു (ജോ. സെക്രട്ടറി), ശ്രീജിത്ത് (കൾചറൽ കൺവീനർ) എന്നിവർ ഭാരവാഹികളായ യൂനിറ്റ് കമ്മിറ്റിയെയും രാഗി സുനിൽ ദത്ത് കൺവീനറായി യൂനിറ്റ് വനിതാ വിഭാഗം കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

