കല്യാൽ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsകല്യാൽ കൂട്ടായ്മ ലേബർ ക്യാമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം
ദുബൈ: കല്യാൽ കൂട്ടായ്മ ലേബർ ക്യാമ്പിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരായ ഇരുന്നൂറിൽ അധികം തൊഴിലാളികൾ ഉൾക്കൊള്ളുന്ന ക്യാമ്പിലാണ് ഇഫ്താർ സംഘടിപ്പിച്ചത്.
ഇഫ്താര്‍ സംഗമത്തിന് കല്യാൽ കൂട്ടായ്മ പ്രസിഡന്റ് സി.കെ. ശ്രീജിത്ത്, കെ.വി. രാജു, പ്രമോദ് കള്ളാർ, സുനിൽ നാരായണൻ, രാമചന്ദ്രൻ മഡിയൻ എന്നിവർ നേതൃത്വം നൽകി. വിശപ്പിന്റെയും ഇല്ലായ്മയുടെയും പ്രയാസങ്ങൾ അനുഭവിച്ചറിയാനുള്ള അവസരമായ നോമ്പ്, നമുക്ക് ലഭിച്ച അനുഗ്രഹങ്ങൾ സഹജീവികൾക്ക് വേണ്ടി പങ്കുവെക്കണമെന്ന വലിയ പാഠമാണ് പകർന്നുനൽകുന്നതെന്ന് കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു.

