Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാസർകോഡ്​ സ്വദേശി ദുബൈയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ
cancel

കാസർകോഡ്​ സ്വദേശി ദുബൈയിൽ നീന്തൽകുളത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border

ദുബൈ: കാസർകോട് ചെങ്കള സ്വദേശിയെ സ്വിമ്മിങ് പൂളിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

പരേതനായ മുഹമ്മദ് പാണൂസി​െൻറയും ബീഫാത്തിമ്മയുടെയും മകൻ അജീർ പാണൂസ് (അബ്ദുൽ അജീർ-41) ആണ് മരിച്ചത്. ദുബൈ ശൈഖ്​ പാലസിൽ ജീവനക്കാരനായിരുന്നു അജീർ.

കുളിക്കാനിറങ്ങിയപ്പോൾ ഹൃദയാഘാതം മൂലം മരിച്ചതായാണ് പ്രാഥമിക നിഗമനം.മൃതദേഹം ബർദുബൈ പൊലീസ് ഇൻക്വസ്​റ്റ്​ നടത്തി റാശിദ് ഹോസ്പിറ്റലിലേക്ക് മാറ്റി.

അജീറി​െൻറ സഹോദരൻ ഹാരിസ് പാനൂസ് ജനുവരിയിൽ ദുബൈയിൽ മരിച്ചിരുന്നു. മറ്റ്​ സഹോദരങ്ങൾ: സാജിദ്​, അബ്​ദുൽ റഹ്​മാൻ, സുഫൈർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story