കെ.സി.സി റാക് അനുമോദന സമ്മേളനം
text_fieldsകേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് റാസല്‍ഖൈമ സോണ്‍
ഒരുക്കിയ അനുമോദന ചടങ്ങ്
റാസല്‍ഖൈമ: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് റാസല്‍ഖൈമ സോണിന്റെ(കെ.സി.സി) നേതൃത്വത്തില്‍ 10, 12 ക്ലാസില്‍ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.
അനുമോദന യോഗത്തില്‍ പ്രസിഡന്റ് റവ. ഫാ. എബി കെ. രാജു അധ്യക്ഷതവഹിച്ചു. പ്രവാസി എഴുത്തുകാരന് അക്ബര്‍ ആലിക്കര മുഖ്യപ്രഭാഷണം നടത്തി. റവ. ഷിജു ഫിലിപ്പ്, വൈസ് പ്രസിഡന്റ് ജോര്‍ജ് സാമുവല്‍, ചെയര്മാന് സ്റ്റാന്‍ലി തോംസണ്‍, ട്രഷറര്‍ ഡെജി പൗലോസ്, എഞ്ചലീന ജോജി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷാജി തോമസ് സ്വാഗതവും കണ്‍വീനര്‍ സജി വര്‍ഗീസ് നന്ദിയും പറഞ്ഞു. എബി ആനിക്കാട്, എബിന്, അജി സഖറിയ, ആനി ഫിലിപ്പ്, നിം എബ്രഹാം, ഷെറി അനൂപ് എന്നിവര്‍ നേതൃത്വം നല്കി.

