ഉപതെരഞ്ഞെടുപ്പ് ഫലം; കെ.എം.സി.സി കേക്ക് മുറിച്ച് ആഘോഷിച്ചു
text_fieldsഉപതെരഞ്ഞെടുപ്പ് വിജയം കെ.എം.സി.സി കേക്ക് മുറിച്ച് ആഘോഷിക്കുന്നു
ദുബൈ: ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയം വർഗീയ ചേരിതിരിവിന് ശ്രമിച്ച ബി.ജെ.പിക്കും സി.പി.എമ്മിനുമുള്ള കനത്ത താക്കീതാണെന്ന് ദുബൈ കെ.എം.സി.സി അഭിപ്രായപ്പെട്ടു. വയനാട്, പാലക്കാട് മണ്ഡലങ്ങളിലെ ഉജ്ജ്വലമായ യു.ഡി.എഫ് വിജയത്തിൽ കെ.എം.സി.സി ആസ്ഥാനത്ത് പ്രവർത്തകർ ആഹ്ലാദം പങ്കുവെച്ചു.
കേക്ക് മുറിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. പി.കെ. ഇസ്മായിൽ, ഒ.കെ ഇബ്രാഹിം, ഇസ്മായിൽ ഏറാമല, ഹംസ തൊട്ടിയിൽ, ബാബു തിരുന്നാവായ, കെ.പി.എ സലാം, അഷ്റഫ് കൊടുങ്ങല്ലൂർ, എൻ.കെ ഇബ്രാഹിം, ഹസൻ ചാലിൽ, അബ്ദുൽ കാദർ അരിപ്പാമ്പ്ര, എ.സി ഇസ്മായിൽ, ബെൻസ് മഹ്മൂദ് ഹാജി, കെ.പി മുഹമ്മദ്, സയ്യിദ് ജലീൽ മഷ്ഹൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

