ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsകേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്ററിന്റെ ഓണാഘോഷം അഷ്റഫ് താമരശേരി ഉദ്ഘാടനംചെയ്യുന്നു
അജ്മാൻ: കേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അജ്മാൻ അൽ റയാൻ ഹോട്ടലിൽ ഓണാഘോഷം സംഘടിപ്പിച്ചു. അഷ്റഫ് താമരശ്ശേരി ഉദ്ഘാടനംചെയ്തു. അഡ്വ. നജുമുദ്ദീൻ, ഹാജറാബി, അഷ്റഫ്, നാസർ കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെ.ഇ.ടി പ്രസിഡന്റ് ശരീഫലി, ട്രഷറർ ഷെഹീൻ, ജി.സി.സി ട്രഷറർ ഷെജീർ, ഫൈസൽ മണാളത്ത്, ജയശ്രീ, റസിയ, റംലത്ത്, റോസി, ജോസ്, കൂടാതെ പ്രവാസി ഹെൽപ്ഡെസ്ക് സി.ഇ.ഒ സബീന അൻവർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിൽ കെ.ഇ.ടി യു.എ.ഇയുടെ ഔദ്യോഗിക ജാക്കറ്റ് അഷ്റഫ് താമരശ്ശേരി പ്രകാശനംചെയ്തു.

