'ഖലീഫ ഉമറിെൻറ പിന്മുറക്കാര്' ഡോ. ആസാദ് മൂപ്പന് പ്രകാശനം ചെയ്തു
text_fieldsഷാര്‍ജ: പ്രമുഖ സാഹിത്യകാരന് ടി. പത്മനാഭെൻറ 'ഖലീഫ ഉമറിെൻറ പിന്മുറക്കാര്' എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. റൈറ്റേര്‍സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്, ഹിറ്റ് എഫ്.എം ന്യൂസ് എഡിറ്റര്‍ ഷാബു കിളിത്തട്ടിലിന് നല്കി പ്രകാശനം നിര്‍വ്വഹിച്ചു. നാസര്‍ ബേപ്പൂര്‍, ഷാജി ഹനീഫ്, പി. ശിവപ്രസാദ്, സുകുമാരന്‍ പെരിയച്ചൂര്‍, ഒ. അശോക് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഡോ. പി.പി വേണുഗോപാലിെൻറ കഥാ സമാഹാരമായ 'സ്ട്രോബിലാന്തസ്' എന്ന പുസ്തകവും പുസ്തകമേളയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡോ. ആസാദ് മൂപ്പന് പ്രകാശനം ചെയ്തു. ഡോ. എം.കെ. മുനീര്‍ എം.എൽ.എ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

