കെ. കരുണാകരനെ അനുസ്മരിച്ചു
text_fieldsഅൽഐൻ: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ കെ. കരുണാകരനെ അനുസ്മരിച്ചു.
കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആക്ടിങ് പ്രസിഡന്റ് ഷമ്മാസ് കണ്ണൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ സ്വാഗതം പറഞ്ഞു.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് മുസ്തഫ മുബാറക് ഉദ്ഘാടം ചെയ്തു. അൽ വക്കാർ മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. ശാഹുൽ ഹമീദ്, കെ.എം.സി.സി നേതാക്കളായ ഷിഹാബുദ്ദീൻ തങ്ങൾ, ബീരാൻകുട്ടി, നൗഷാദ്, സീനിയർ വൈസ് പ്രസിഡന്റുമാരായ സലിം വെഞ്ഞാറമൂട്, മുസ്തഫ വട്ടപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ട്രഷറർ അലിമോൻ നന്ദി പറഞ്ഞു.

