പഠന സാമഗ്രികൾക്ക് പ്രത്യേക ഓഫറുകളുമായി കെ.എം ട്രേഡിങ്
text_fieldsദുബൈ: വേനൽക്കാല അവധി കഴിഞ്ഞ് സ്കൂൾ പ്രവേശനത്തിനൊരുങ്ങുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി കെ.എം ട്രേഡിങ് ‘ബാക് ടു സ്കൂൾ’ ഓഫറുകൾ ആരംഭിച്ചു. ഈ ഓഫറുകൾ യു.എ.ഇയിലെ കെ.എം ട്രേഡിങ്, കെ.എം ഹൈപ്പർ മാർക്കറ്റ്, അൽ സഫ, സഫ എക്സ്പ്രസ് ബ്രാഞ്ചുകളിൽ ലഭ്യമാണ്.
കൂടാതെ വിദ്യാർഥികളുടെ സ്കൂൾ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അത്യാവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ഓഫറുകൾ തയാറാക്കിയിരിക്കുന്നത്. ഓഫറിൽ ടാബുകൾ, ബാഗുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിലുകൾ, സ്മാർട്ട് വാച്ചുകൾ, സ്കൂൾ ഷൂസ്, സ്റ്റഡി ടേബിളുകൾ, എല്ലാ തരത്തിലുള്ള സ്റ്റേഷനറി ഉൽപന്നങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

