സി.എച്ച് സെന്ററിന് കെ.എം.സി.സിയുടെ ആംബുലൻസ്
text_fieldsകാസർകോട് സി.എച്ച് സെന്ററിന് നൽകുന്ന ആംബുലൻസിന്റെ പോസ്റ്റർ പ്രകാശനം ഷെരീഫ് കോളിയാട് സിംസാറുൽ
ഹഖ് ഹുദവിക്ക് നൽകി നിർവഹിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി കാസർകോട് സി.എച്ച് സെന്ററിന് നൽകുന്ന അത്യാധുനിക ആംബുലൻസിന്റെ പോസ്റ്റർ പ്രകാശനം അബുഹൈൽ കെ.എം.സി.സിയിൽ നടന്ന ചടങ്ങിൽ ഷെരീഫ് കോളിയാട് സിംസാറുൽ ഹഖ് ഹുദവിക്ക് നൽകി നിർവഹിച്ചു.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ശരീഫ് കോളിയാട് അഭിപ്രായപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ഹസ്ക്കർ ചൂരി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ല ട്രഷറർ മുനീർ ഹാജി ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ, ട്രഷറർ ഡോ. ഇസ്മായിൽ, സി.എ ബഷീർ പള്ളിക്കര, ഫൈസൽ മുഹ്സിൻ, പി.ഡി. നൂറുദ്ദീൻ, സിദ്ദിഖ് ചൗക്കി, ഹസൈനാർ ബീജന്തടുക്ക, സലിം ചേരങ്കൈ, ഇ.ബി. അഹമ്മദ്, മണ്ഡലം ഭാരവാഹികളായ സുബൈർ അബ്ദുല്ല, മുനീഫ് ബദിയടുക്ക, എം.എസ്. ഹമീദ്, ഷുഹൈൽ കോപ്പ, സിനാൻ തൊട്ടാന്‍, ശിഹാബ് നയന്മർമൂല, തൽഹത്ത് തളങ്കര, നാച്ചു പാലകൊച്ചി, റസാഖ് ബദിയടുക്ക തുടങ്ങിയവർ സംബന്ധിച്ചു.

