കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി നാട്ടിൽ പോകുന്ന പുതിയകത്ത് ബീരാന് നൽകിയ യാത്രയയപ്പിൽ കടപ്പുറം പഞ്ചായത്ത് കോഓഡിനേഷൻ പ്രസിഡന്റ് കെ.എസ്. നഹാസ് മെമന്റോ സമ്മാനിക്കുന്നു
അബൂദബി: ദീർഘകാലത്തെ പ്രവാസത്തിന് വിരാമം നൽകി നാട്ടിലേക്ക് പോവുന്ന യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കോഓഡിനേഷൻ കമ്മിറ്റി നേതാവും ഫുജൈറ കെ.എം.സി.സി തൃശൂർ ജില്ല വൈസ് പ്രസിഡന്റുമായ പുതിയകത്ത് ബീരാന് യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി.
കോഓഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് കെ.എസ്. നഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അജ്മാൻ കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. അലി ഉദ്ഘാടനം ചെയ്തു.
അബൂദബി കെ.എം.സി.സി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഫൈസൽ കടവിൽ, ഭാരവാഹികളായ സൈദുമുഹമ്മദ്, സി.കെ. ജലാൽ, വി.പി. ഉസ്മാൻ, മുസ്തഫ വലിയകത്ത്, മുനീർ ബിൻ ഈസ, വി.എം. മുനീർ, നിഷാക് കടവിൽ തുടങ്ങിയവർ ആശംസ നേർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി. ജലാലുദ്ദീൻ സ്വാഗതം പറഞ്ഞു. തുടർന്ന് പുതിയകത്ത് ബീരാൻ സംസാരിച്ചു.

