കെ.എം.സി.സി കാസര്‍കോട് ജില്ല നേതാവ് അബൂദബിയില്‍ നിര്യാതനായി
text_fieldsമുജീബ് മൊഗ്രാല്‍
അബൂദബി: അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ സ്പോര്‍ട്സ് സെക്രട്ടറിയുമായ മൊഗ്രാല്‍ ബൈത്തുല്‍ റഹ്മയില്‍ മുജീബ് മൊഗ്രാല്‍ (52) ഹൃദയാഘാതം മൂലം നിര്യാതനായി.
ഞായറാഴ്ച പുലർച്ച അബൂദബി മദീന സായിദിലെ താമസസ്ഥലത്താണ് മരണം.
സമസ്ത വൈസ് പ്രസിഡന്റ് യു.എം. ഉസ്താദിന്റെ മകനാണ്. പിതാവ് യു.എ.ഇയിൽ സന്ദർശനത്തിനെത്തിയ സമയമാണ് മകന്റെ മരണം. അബൂദബിയിലെ സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായിരുന്നു. മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്നു. സമസ്തയുടെ പോഷക സംഘടനകളുടെയും എം.ഐ.സി അബൂദബി ചാപ്റ്ററിന്റെയും പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നയീമ, നബീല്‍, നിയാല്‍, ഹഫ്ല. ബനിയാസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിച്ചു.

