കെ.എം.സി.സി അംഗത്വ കാമ്പയിൻ
text_fieldsകെ.എം.സി.സി അഗത്വ കാമ്പയിൻ ആലപ്പുഴ ജില്ലതല ഉദ്ഘാടനം പി.കെ. അൻവർ നഹ, ഇസ്മായിൽ അരൂക്കുറ്റിക്ക് നൽകി നിർവഹിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി ആലപ്പുഴ ജില്ലതല അംഗത്വ കാമ്പയിൻ യു.എ.ഇ കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ നഹ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റിക്ക് ആദ്യ മെംബർഷിപ് നൽകി. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇബ്രാഹിം മുറിച്ചാണ്ടി, ആക്ടിങ് ജന. സെക്രട്ടറി കെ.പി.എ. സലാം, സെയ്തുമുഹമ്മദ് കായംകുളം, റഫീഖ് അരൂർ, അസ് ലം അരൂർ, നസീർ കായംകുളം, സാബു അലിയാർ കായംകുളം, നജീബ് പാനൂർ എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒ.കെ. ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി.
ഇസ്മായിൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി ഷിബു കാസിം ആമുഖ പ്രഭാഷണം നടത്തി. ട്രഷറർ നാസർ കാസിം നന്ദി പറഞ്ഞു.

